¡Sorpréndeme!

Vellapally Natesan | ദർശനം നടത്തിയ യുവതികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് വെള്ളാപ്പള്ളി നടേശൻ.

2019-01-22 21 Dailymotion

ശബരിമലയിൽ ദർശനം നടത്തിയ യുവതികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തുകയാണ് വെള്ളാപ്പള്ളി നടേശൻ.ശബരിമലയിൽ കയറിയ 2 നശൂലങ്ങൾക്ക് സ്വന്തം വീട്ടിൽ പോലും കയറാനാകുന്നില്ലെന്നാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.ശബരിമലയിൽ യുവതികൾ കയറി എന്ന് താൻ വിശ്വസിക്കുന്നില്ല.എന്നാൽ അതിന്റെ പേരിൽ സമരം ചെയ്യുന്നത് ശരിയുമല്ല.ശബരിമലയിൽ യുവതികളെ കയറ്റിയതിന് പിന്നിൽ പിണറായി വിജയൻറെ ബുദ്ധിയുണ്ടെന്നും കരുതുന്നില്ല.അതേസമയം യുഡിഎഫിന് ഇതിലൂടെ സർവ്വനാശമാണ് സംഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.